വ്യാപാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടെലിഫോൺ ഭവന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

തലശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേർസ് അസോസിയേഷൻ (സി. ബി. ഡി. സി എ)
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വ്യാപാര സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറന്നു പ്രവർത്തിക്കാനും, നിക്ഷേപ പിരിവുകാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ടെലിഫോൺ ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല അസോസിയേഷൻ ജില്ല സെക്രട്ടറി സുരേഷ് ബാബു മണ്ണയാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല വനിത കോർഡിനേറ്റർ എ. ഷർമ്മിള അധ്യക്ഷത വഹിച്ചു. ടി. ശ്രീലത, ഷീല പി. എം, ലത ടി, ഷീപ കെ. പി തുടങ്ങിയവർ നേതൃത്വം നൽകി.

Other Updates

Archives

error: Content is protected !!