കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി മുതൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

വിവിധ ആവശ്യങ്ങൾക്കായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനിടെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇളവ് ഉണ്ടായിരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും ഇളവ് ബാധകമായിരിക്കും.

Other Updates

Archives

error: Content is protected !!