കോഴിവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു

കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വൻകിട കമ്പനികളുടെ ഇടപെടൽ മൂലവുമാണ് കോഴി വില കുത്തനെ ഉയരാൻ കാരണം. ശനിയാഴ്ച കോഴി വില കിലോയ്ക്ക് 140 രൂപ കടന്നു.കോഴി ഇറച്ചിക്ക് കിലോയ്ക്ക് 240 മുതൽ 245 രൂപ വരെയാണ് ശനിയാഴ്ചത്തെ വില. കഴിഞ്ഞ ആഴ്ച ഇത് 80 മുതൽ 90 രൂപ വരെയായിരുന്നു. എന്നാൽ ബലിപെരുന്നാൾ അടുത്തതോടെ കോഴി വില കുത്തനെ കൂട്ടിയിരിക്കുകയാണ്.

ആഭ്യന്തര കർഷകർ ഉത്പാദനം നിർത്തി വെച്ചതോടെ തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഇറച്ചിക്കോഴികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെയാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണം. ആൾ കേരള പൗൾട്ടറി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കെ. നസീർ പറയുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി കോഴിത്തീറ്റക്ക് വിലവർധിച്ച സാഹചര്യത്തിൽ ഉൽപ്പാദന ചെലവും വർദ്ധിച്ചതോടെ കേരളത്തിലെ കോഴി കർഷകർ ഉൽപ്പാദനം നിർത്തി വയ്ക്കേണ്ട സാഹചര്യത്തിൽ എത്തി നിൽക്കുകയാണ്. ഇതോടെ ഈ മേഖലയിലെ വൻകിട കമ്പനികളിൽ മാത്രമായി ഇറച്ചി കോഴി ഉത്പാദനം ചുരുങ്ങി.അതിർത്തി കടന്നെത്തുന്ന ഇറച്ചിക്കോഴികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിൽ പോൾട്രി മേഖല എത്തിയതോടെ വൻകിടകമ്പനികൾ പറയുന്ന വിലയ്ക്ക് ഇറച്ചി കോഴി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ പോൾട്രി മേഖല മാറിയെന്ന്ആൾ കേരള പൗൾട്ടറി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കെ. നസീർ പറഞ്ഞു.

Other Updates

Archives

error: Content is protected !!