കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐ.എം.എ ദേശീയ കമ്മിറ്റി ; 3 ദിവസം ഇളവ് നൽകിയ സർക്കാർ തീരുമാനം അനവസരത്തിലുള്ളതെന്ന് ഐ.എം.എ

ബലി പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിൽ നൽകിയ ലോക്ഡൗൺ ഇളവുകളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവുകൾ നൽകിയത് ദൗർഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റിയുടെ വിമര്‍ശനം. സർക്കാർ തീരുമാനം അനവസരത്തിലുള്ളതെന്നും ഐ.എം.എ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ദേശീയ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് ഐ.എം.എ സംസ്ഥാന ഘടകത്തിന് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.

പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം എ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിiട്ടുണ്ട്.

Other Updates

Archives

error: Content is protected !!