Skip to content
Menu

OPEN MALAYALAM NEWS NETWORK

പോ​​​ലീ​​​സി​​​ലെ ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​ർ​​​ക്ക് വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി പി​​​ഴ ഈ​​​ടാ​​​ക്കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ്.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൂ​​​ടാ​​​തെ പോ​​​ലീ​​​സി​​​ലെ എ​​​സ്ഐ​​​മാ​​​ർ മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണ് പി​​​ഴ ഈ​​​ടാ​​​ക്കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്.
വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പി​​​ഴ ഈ​​​ടാ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ്രേ​​​ഡ് എ​​​സ്ഐ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ന്മേ​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​രം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​വ​​​യ്ക്ക് പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​ധി​​​കാ​​​രം ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​ർ​​​ക്കുകൂ​​​ടി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പി​​​നു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ലെ 200(1) വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്ക് പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നും രാ​​​ജി​​​യാ​​​ക്കു​​​ന്ന​​​തി​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​ർ​​​ക്ക് ഈ ​​​അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ലും പ​​​ല​​​യി​​​ട​​​ത്തും വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​ർ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങു​​​ക​​​യും പ​​​ല​​​പ്പോ​​​ഴും അ​​​ത് വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഈ​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ആ​​​രെ​​​ങ്കി​​​ലും പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്താ​​​ൽ അ​​​തു കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

we-are-hiring

Open Malayalam YouTube Channel

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..