Menu

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ നിർമ്മലഗിരി കോളേജിലെ അധ്യാപകർ

കൂത്തുപറമ്പ്: ജർമനിയിലെ യൂറോപ്യൻ സയൻസ് ഇവാലുവേഷൻ സെന്റർ തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ അഞ്ച് അധ്യാപകരും. ഡോ. നൈജിൽ തോമസ് ( കെമിക്കൽ സയൻസ്), ഡോ. സിബി ഫിലിപ്പ് ( ബയോളജിക്കൽ സയൻസ് ), ഡോ. ചിത്ര. എം മാത്യു( നാച്ചുറൽ സയൻസ്,ഫിസിക്സ്) ഡോ.സാബു സെബാസ്റ്റ്യൻ( നാച്ചുറൽ സയൻസ്,മാത്തമാറ്റിക്സ്), ഡോ. ജോജി കുരിയൻ ( നാച്വറൽ സയൻസ്, ഫിസിക്സ്) എന്നിവരാണ് മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുക്കപ്പെട്ടവർ. ഡോ. നൈജിൽ തോമസാണ് ഒന്നാം സ്ഥാനത്ത്. പ്രബന്ധ നിലവാരം, ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ എണ്ണം,ഗുണനിലവാരം സൈറ്റേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

OM
Open Malayalam Reporter
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!