തലശ്ശേരി ധര്‍മ്മടത്ത് കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവപ്പുചായം തേച്ച് വികൃതമാക്കിയതായി പരാതി. 129 ാം ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചകൊടി അഴിച്ചു കൊണ്ടുപോകുകയും പിറ്റേദിവസം കൊടിമരത്തില്‍ ചുവപ്പുചായം തേച്ചുമാണ് വികൃതമാക്കിയത്. സംഭവത്തിനു പിന്നില്‍ സി. പി. എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ കാലത്ത് 11.30 ഓടെ ധര്‍മ്മടം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എത്തി കൊടിമരത്തില്‍ മൂവര്ണ്ണകളര് അടിക്കുകയും പതാക ഉയര്ത്തുകും ചെയ്തു. മണ്ഡലം പ്രസിഡണ്ട് കുന്നുമ്മല്‍ ചന്ദ്രന്, പി. ടി സനല്‍കുമാര്‍, കണിറക്കല് രമേശന്, സുധാകരന്, പി. കെ ശശി, പി. കെ സുകുമാരന്‍, സി. കെ ഷിനോജ്, സി. കെ പ്രശാന്തന്, രമേശന്, ഇ. വാസു എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കൊടിമരം പുനസ്ഥാപിച്ചത്.
ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.
ADVERTISEMENT
മറ്റു വാർത്തകൾ
എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..