Skip to content
Menu

OPEN MALAYALAM NEWS NETWORK

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എക്‌സൈസ്.

ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

പരാതികൾ അറിയിക്കാൻ 9447178000, 9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.

പുതുവത്സര രാത്രിയിൽ ബാറുകളുടെ പ്രവർത്തന സമയം എക്‌സൈസ് വകുപ്പ് നീട്ടിനൽകി എന്നായിരുന്നു വ്യാജ പ്രചാരണം. ബാറുകൾ ജനുവരി ഒന്നാം തീയതി പുലർച്ചെ അഞ്ച് മണി വരെയും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ പുലർച്ചെ ഒരു മണി വരെയും തുറക്കും എന്നായിരുന്നു പ്രചരിച്ചിരുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..