Skip to content
Menu

OPEN MALAYALAM NEWS NETWORK

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു.

പോളിസി വാങ്ങുന്നതിന് പ്രായ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.

ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ആരോഗ്യ പരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും.

നിലവിലെ നിയമ പ്രകാരം 65 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആരോഗ്യ പരിരക്ഷ പോളിസികൾ വാങ്ങുന്നതിന് കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഏത് പ്രായത്തിൽ ഉള്ളവർക്കും പോളിസികൾ വാങ്ങാം.

പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെ ഉൾപ്പെടുത്തണം. അസുഖങ്ങളുള്ള ആളുകളുടെ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഉത്തരവ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്‌. ഇവർക്കും പരിരക്ഷക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളണം.

അസുഖം വ്യക്തമാക്കിയ ആൾ തുടർച്ചയായി 36 മാസവും പോളിസി പരിധിയിൽ തുടരുന്ന പക്ഷം മേൽപ്പറഞ്ഞ അസുഖത്തിനും പരിരക്ഷ നൽകണം എന്നാണ് നിർദേശം.

ആയുഷ് വിഭാഗങ്ങളിലെ ചികിത്സയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട്. മുതിർന്ന പൗരരുടെ ക്ലെയിം തുടങ്ങി പോളിസി സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വിഭാഗം ഏർപ്പെടുത്തണം എന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഈ സംവിധാനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. അതോറിറ്റി കഴിഞ്ഞ വർഷം നിയോഗിച്ച ഹെൽത്ത് ഇൻഷുറൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുതിയ വിജ്ഞാപനം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..