Skip to content
Menu

OPEN MALAYALAM NEWS NETWORK

കല്ലറക്കൽ:നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് മൊകേരി സർക്കിൾ യൂത്ത് കൗൺസിൽ കല്ലറക്കലിൽ സമാപിച്ചു.സർക്കിൾ പ്രസിഡന്റ് താജുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് പാനൂർ സോൺ ജനറൽ സെക്രട്ടറി മമ്മു വി.കെ യോഗം ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി വിഷയാവതരണം നടത്തി.
എസ് വൈ എസ് പാനൂർ സോൺ സെക്രട്ടറി ജനറൽ നവാസ് കൂരാറ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. 2023-24 വർഷത്തേക്കുള്ള മൊകേരി സർക്കിൾ ഭാരവാഹികളായി ആശിഖ് നൂറാനി(പ്രസിഡന്റ്), മുഹമ്മദ് കെ പി(ജനറൽ സെക്രട്ടറി), ശംസീർ കല്ലറക്കൽ(ഫിനാൻസ് സെക്രട്ടറി), സമദ് വി.കെ(ദഅവ), സലീംപി.വി( സാംസ്കാരികം), ബശീർ വിപി (ഓർഗനൈസിംഗ്), നുഫൈൽ വിപി(സാന്ത്വനം) എന്നിവരെ തെരഞ്ഞെടുത്തു.മുഹമ്മദ് കെ.പി സ്വാഗതവും, ബഷീർ വി.പി നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..