Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:മെയ് മൂന്ന് മുതല്‍ അഞ്ച് വരെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല ഇന്റര്‍സോണ്‍ അത്ലറ്റിക് മീറ്റിന്റെ ലോഗോ ക്ഷണിച്ചു.

ആരോഗ്യരംഗത്ത് കായികമേഖലയുടെ പ്രാധാന്യം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ലോഗോ സ്വന്തമായി രൂപപ്പെടുത്തിയതായിരിക്കണം. ഡിസൈന്‍ ചെയ്ത ലോഗോ ജെപിഇജെ/പിഡിഎഫ് ഫോര്‍മാറ്റില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 27നകം ലഭ്യമാക്കണം.

കേരളാ ആരോഗ്യ സര്‍വകലാശാലക്ക് കീഴില്‍ വരുന്ന മെഡിക്കല്‍, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പ്പരം അത്ലറ്റുകളാണ് സംസ്ഥാന ഇന്റര്‍ സോണ്‍ അത്ലറ്റിക് മീറ്റിലെ വിവിധ പുരുഷ-വനിതാ മത്സരങ്ങളില്‍ പങ്കെടുക്കുക

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT