Skip to content
Menu

OPEN MALAYALAM NEWS NETWORK

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതികൾ കടുപ്പിച്ചതോടെ ഇതരസംസ്ഥാന ലൈസൻസുകളുമായി ഏജൻസികൾ രംഗത്ത്. ഏത് സംസ്ഥാനത്ത് നിന്നെടുക്കുന്ന ഡ്രൈവിങ് ലൈസൻസുകൾ കൊണ്ടും ഇന്ത്യയിലെവിടെയും വാഹനമോടിക്കാം. നേരത്തെയും ഇത്തരത്തിൽ ലൈസൻസുകളെടുത്ത് നൽകാറുണ്ടെങ്കിലും ഇപ്പോൾ കൂടിയെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നത്.

ഇങ്ങനെ ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്റുമാരും സജീവമായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നു എന്ന് വ്യാജമായുള്ള അഡ്രസ്സ് വെച്ചാണ് ലൈസൻസ് എടുക്കുന്നത്. വണ്ടിയോടിക്കാൻ അറിയില്ലെങ്കിൽ അത്യാവശ്യം ഓടിക്കാൻ പഠിപ്പിക്കുന്ന ഏജൻസികളുമുണ്ട്. എന്നാൽ ഡ്രൈവിങ് അറിയണമെന്നുപോലും ഇല്ലാതെ ലൈസൻസ് എടുത്ത് കൊടുക്കുന്നവരുമുണ്ട്.

കേരളത്തിലേതുപോലെയുള്ള കർശനമായ ടെസ്റ്റുകളൊന്നും മറ്റു പലയിടത്തും ഉണ്ടാവാറില്ല. തമിഴ്നാട്, ഡൽഹി, യു.പി., കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലും ലൈസൻസുകൾ കേരളത്തിലേക്ക് വരുന്നത്.ഈ ഇനത്തിൽ കേരള സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാവുക.

കേരളത്തിൽ ഒരു ഡ്രൈവിങ് സ്കൂളിൽപോയി പഠിച്ച് ലൈസൻസെടുക്കാൻ ശരാശരി 8000 രൂപയാണ് ചെലവ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ലൈസൻസെടുക്കാൻ കമ്മിഷൻ ഉൾപ്പെടെ 8000 മുതൽ 12,000 വരെയാണ് ചെലവ്. ആൾ ഹാജരാകാതെ വ്യാജമായി ലൈസൻസ് എടുത്തുകൊടുക്കുന്നവരും ഉണ്ട്. ഇതിന് ഫീസ് കൂടും. 1450 രൂപയാണ് കേരളത്തിലെ ടെസ്റ്റ് ഫീസ്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT