Skip to content
Menu

OPEN MALAYALAM NEWS NETWORK

മുഴപ്പിലങ്ങാട്:കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിന്റെ മുഖച്ഛായ മാറുന്നു. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ മുഖച്ഛായ മാറ്റുന്നത്. ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി ധർമടം മണ്ഡലത്തെ ടൂറിസ്റ്റ് ഹബ്ബാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുഴപ്പിലങ്ങാട് ബീച്ചും സൗന്ദര്യവൽക്കരിക്കുന്നത്.

കടൽക്കാറ്റിനൊപ്പം സഞ്ചരിക്കാനും വൈകുന്നേരങ്ങളിലെ കുളിർക്കാറ്റേറ്റ് സൗഹൃദം പങ്കുവയ്ക്കാനും ഇടം ഒരുങ്ങും. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ നിന്ന് വികസനത്തിന്റെ തീവ്ര പ്രകാശത്തിൽ ഇനി കടലു കാണാം.കിഫ്ബി ഫണ്ടിൽനിന്ന് ബീച്ച് ടൂറിസം പദ്ധതിയിലുൾപ്പെടുത്തി 233.71 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഒന്നാംഘട്ടത്തിൽ 79.51 കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ബീച്ചിൻ്റെ വടക്ക് തെക്ക്, ധർമടം ദ്വീ പ്, ധർമടം ബീച്ച് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്‌മെൻ്റ് കോർപറേഷൻ്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പദ്ധ തിയുടെ ഭാഗമായി 1.5 കിലോമീറ്റർ ദൂരത്തിൽ എടക്കാട് മുതൽ മുഴപ്പിലങ്ങാട് മഠം വരെ പച്ചപ്പു ല്ല് വച്ചുപിടിപ്പിച്ച് നടപ്പാതയൊരുക്കും. ഇരിപ്പിടം, ലൈറ്റുകൾ
കളിസ്ഥലം, പാർക്കിങ്, കിയോസ്‌കുകൾ, ശുചിമുറി തുടങ്ങിയവയും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ സ്പോർട്‌സും ഒരുങ്ങും. ധർമടം ബീച്ചിൽ ഫ്ലോട്ടിങ് ഡെക്ക്, ജയൻ്റ് വീൽ, മ്യൂസിക് ഫൗണ്ടയ്ൻ, നടക്കാനും സൈക്കിളി ങ്ങിനുമുള്ള വഴി എന്നിവക്കൊപ്പം ധർമടം തുരുത്തിൽ പ്രകൃതി കേന്ദ്രം പണിത് നാച്വറൽ ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്.

നിർമാണം പൂർത്തിയാകുന്നതോടെ ഡ്രൈവ് ഇൻ ബീച്ച് ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും. ഇത് കേരളത്തിൻ്റെ വികസന മേഖലയിലെ നാഴികക്കല്ലാകും. പദ്ധതിയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ആയിരങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT