Skip to content
Menu

OPEN MALAYALAM NEWS NETWORK

കേള്‍വിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വർധനയുണ്ട്. 60 വയസ്സിനു താഴെയുള്ളവരാണ് ഇതില്‍ കൂടുതല്‍.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാല്‍ ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേള്‍വി കുറയ്ക്കുന്ന പ്രധാന വില്ലൻ എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക സാഹചര്യത്തില്‍ അത് 50% മാത്രമേ ആകാവൂ എന്നാണ് ഡോക്ടർ സുല്‍ഫി എൻ.നൂഹു പറയുന്നത്. എന്നാല്‍ കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്.

ഹെ‍ഡ‍്സെറ്റ് ഉപയോഗം അധികരിക്കുമ്ബോള്‍ ചെവിയിലെ ഞരമ്പുകള്‍ക്കു കേടുപാടു സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇങ്ങനെ നഷ്ടമാകുന്ന കേള്‍വിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..