ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

 

 

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെക്കൂടി നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തി.ഇതു ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്ബനികള്‍ കോടിതിയെ സമീപിച്ചത്.

റമ്മി കഴിവ് ഉപയോഗിച്ചു കളിക്കുന്ന ഗെയിം ആണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി കമ്ബനികളുടെ ഹര്‍ജി അനുവദിച്ചത്. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്ന വാദം കോടതി അംഗീകരിച്ചില്ല.

Other Updates

Archives

error: Content is protected !!