Skip to content
Menu

OPEN MALAYALAM NEWS NETWORK

നാദാപുരം : നാദാപുരത്ത് വൻ തീപിടുത്തം. ചെരുപ്പ് കട കത്തിനശിച്ചു. ഇരുപത്തഞ്ച് ലക്ഷം രൂപയിലധികം നഷ്ടം വന്നതായാണ് കണക്കുകൾ. സംസ്ഥാന പാതയിൽ വടകര റോഡിൽ പഴയ എക്സൈസ് ഓഫീസ് പരിസരത്ത് കക്കംവെള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജാക്ക് കോസ്റ്റർ ബ്രാൻഡഡ് ചെരുപ്പ് വിൽപന കേന്ദ്രമാണ് കത്തി നശിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. കടയുടെ ബോർഡിൽ നിന്നും പടർന്ന തീ മുകൾ നിലയിൽ സൂക്ഷിച്ച മുഴുവൻ ചെരുപ്പുകളും ചാമ്പലാക്കുകയായിരുന്നു. ചേലക്കാട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് സംഘം മണിക്കൂറുകൾ പണിപ്പട്ടാണ് തീയണച്ചത്.കറുത്ത പുക മേഖലയിൽ നിറയുകയായിരുന്നു. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വ്യാപാരികളും , നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, സിക്രട്ടറി ഷാഹുൽ ഹമീദ് വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, കണേ ക്കൽഅബ്ബാസ്, ഹാരിസ് മാത്തോട്ടം, സി.ഐ. ഫായിസ് അലി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT