Skip to content
Menu

OPEN MALAYALAM NEWS NETWORK

രാജ്യത്തിന്‌ നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനം നാളെ വിധിഎഴുതും. 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാർഥികൾ. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വിജയ പ്രതീക്ഷയിൽ ഇടത് വലത് മുന്നണികൾ. രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് കേരളം വിധിയെഴുതാൻ ഒരുങ്ങുന്നത്.

20 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 194 സ്ഥാനാർഥികൾ. 13272 കേന്ദ്രങ്ങളിലായി സംസ്ഥാനത്താകെ 25231 പോളിംഗ് ബൂത്തുകൾ. 6 മണി മുതൽ മോക്ക് പോളിന് തുടക്കം. 30,238 ഇലക്ട്രോണിക് വോട്ടിങ് മിഷീനുകളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്.രാവിലെ 7 മണിമുതൽ വൈകിട്ട് 6 വരെ വോട്ട് രേഖപ്പെടുത്താം.ഇത്തവണ കേരളത്തിൽ ആകെ 2,77,49,159 വോട്ടര്‍മാർ. അതിൽ 1,43,33,499 പേര്‍ സ്ത്രീ വോട്ടർമാർ . 5,34,394 പേര്‍ 18നും 19നുമിടയിൽ പ്രായക്കാരായ കന്നിവോട്ടര്‍മാര്‍. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാർ, ഭിന്നലിംഗ വോട്ടർമാരുടെ എണ്ണം 367.

വോട്ടെടുപ്പ് നിയന്ത്രിക്കാൻ നിയോഗിച്ചിട്ടുള്ളത് ആകെ 1,01176 പോളിങ് ഉദ്യോഗസ്ഥരെ. ഓരോ ബൂത്തിലും പ്രൈസൈഡിംഗ് ഓഫീസർ അടക്കം 4 വീതം പോളിംഗ് ഉദ്യോഗസ്ഥർ. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്നത് 437 ബൂത്തുകൾ. ഭിന്നശേഷി ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. പ്രശ്നബാധിത ബുത്തുകളിൽ വെബ്കാസ്റ്റിങ് ഉണ്ടാകുമെന്നു വോട്ടെടുപ്പിന് പൂർണ്ണസജ്ജമായതായും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..