Skip to content
Menu

OPEN MALAYALAM NEWS NETWORK

കടവത്തൂർ: പ്രാഥമിക വിദ്യായത്തിലെ അധ്യാപകർ വിദ്യാർത്ഥികളിലെ സ്വഭാവരൂ പീകരണത്തിൽ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് കെ. മുരളീധരൻ എം പി.     പറഞ്ഞു.കടവത്തൂർ വെസ്റ്റ് യു പി സ്കൂളിൽ 1972 – 79 ബാച്ച് പഠിതാക്കൾ ഒരുക്കിയ ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 3 ലക്ഷം രൂപ ഉപയോഗിച്ചാണ് ശാസ്ത്ര ലാബ് പണിതത്.

വിദ്യാർത്ഥികൾ ആരായിത്തീരണമെന്ന് രക്ഷിതാക്കൾ തീരുമാനിക്കരുത്. അവരെ അവരുടെ ഇഷ്ടത്തിന് വിടണം. നല്ല കുട്ടികളെ വാർത്തെടുക്കുന്നതിൽ അദ്ധ്യാപകരുടെ പ്രവർത്തനം മൂല്യവത്താണെന്നും എം പി പറഞ്ഞു. പി.കെ അബ്ദുല്ല ഹാജി ഉപഹാര സമർപ്പണം നടത്തി. എം പിക്കുള്ള സ്കൂളിന്റെ ഉപഹാരവും ചടങ്ങിൽ കൈമാറി.

പൂർവ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ഡോ.കെ.അബൂബക്കർ അധ്യക്ഷനായി. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മയിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സക്കീന തെക്കയിൽ, കെ.എം മൊയ്തു, കെ.ഖാലിദ് സുല്ലമി, എ.സി അബൂബക്കർ, കെ.കെ ഹു സ്സൻ കുട്ടി, കെ.ശമീമ, എൻ.കെ അഹമ്മദ് മദനി, കാട്ടൂർ മഹമൂദ് എന്നിവർ സംസാരിച്ചു.പ്രധാനധ്യാപകൻ ടി. അഷ്റഫ് സ്വാഗതവും, കെ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT