Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഇനി നാലു നാൾ കൂടി. കേരളം അടക്കം 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുക. 13 സംസ്ഥാനത്തായി 1210 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളിൽ പ്രചാരണം ഉച്ചസ്ഥായിയിലെത്തി.

കർണാടകത്തിലെ ഉഡുപ്പി ചിക്‌മഗളൂരു, ഹസ്സൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമക്കൂറു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, നോർത്ത്‌, സെൻട്രൽ, സൗത്ത്‌, കോളാർ, ചിക്കബല്ലാപുർ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്‌, സിൽച്ചാർ, ദാരങ്‌ ഉദൽഗുഡി, നാഗോൺ, ദിഫു മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ്‌ നടക്കും.

ബിഹാറിൽ കിഷൻഗഞ്ച്‌, കതിഹാർ, പുർണിയ, ഭഗാൽപുർ, ബാങ്ക, ഛത്തീസ്‌ഗഢിൽ രാജ്‌നന്ദഗാവ്, കാങ്കർ, മഹാസമുന്ദ്‌, മധ്യപ്രദേശിൽ ടിക്കംഗഡ്‌, ദാമോഹ്‌, ഖജുരാഹോ, സത്‌ന, റേവ, ഹോഷംഗബാദ്‌, ബേതുൽ, മഹാരാഷ്ട്രയിൽ ബുൽദാന, അകോല, അമരാവതി, വാർധ, യവത്‌മൽ വാഷിം, ഹിംഗോലി, നന്ദഡ്‌, പർഭാനി മണ്ഡലങ്ങളും 26 ന് പോളിങ് ബൂത്തിലെത്തും.

ഔട്ടർ മണിപ്പുർ, ത്രിപുര ഈസ്റ്റ്‌, രാജസ്ഥാനിൽ ടോങ്ക്‌ സവായ്‌ മധോപുർ, അജ്‌മീർ, പാലി, ജോധ്‌പുർ, പാർമർ, ജലോർ, ഉദയ്‌പുർ, ബൻസ്വാര, ചിറ്റോർഗഡ്‌, രാജ്‌സമന്ദ്‌, ഭിൽവാര, കോട്ട, ബൽവാർ–-ബാരൻ, ഉത്തർപ്രദേശിൽ അംറോഹ, മീറത്ത്‌, ബാഗ്‌പത്‌, ഗാസിയാബാദ്‌, ഗൗതംബുദ്ധ നഗർ, ബുലന്ദ്‌ഷഹർ, അലിഗഢ്‌, മഥുര, ബംഗാളിൽ ഡാർജിലിങ്‌, റായിഗഡ്‌, ബലൂർഘട്ട്‌, ജമ്മു -കശ്‌മീരിൽ ജമ്മു എന്നിവിടങ്ങളിലും 26നാണ്‌ വോട്ടെടുപ്പ്‌. കലാപബാധിത ഔട്ടർ മണിപ്പുരിലെ 13 മണ്ഡലങ്ങളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്‌.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT