Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തിൽ എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 5001 ദീപങ്ങൾ പ്രോജ്ജ്വലിപ്പിക്കുമെന്ന് സംഘാടകർ. സെൻട്രൽ എലാങ്കോട് മുതൽ റോഡ് അരികിലായി ദീപം തെളിയിക്കാൻ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ദീപ സമർപ്പണം എന്ന് സംഘാടകർ പറഞ്ഞു. ക്ഷേത്ര നവീകരണ കലശം ഇന്നു മുതൽ ആരംഭിക്കും. ഇന്ന് 4ന് പാലക്കൂൽ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും.വൈകിട്ട് 5ന് വൈദിക കർമ്മങ്ങൾ.7 ന് സാംസ്ക്കാരിക സമ്മേളനം കെ പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മറ്റി പ്രസിഡണ്ട് ടി.രാജശേഖരൻ അധ്യക്ഷത വഹിക്കും. സ്വാമി അമൃതകൃപാനന്ദപുരി ദീപ പ്രോജ്ജ്വലനം നടത്തും.തുടർന്ന് നൃത്ത സന്ധ്യ.21 ന് കലശപൂജകൾ, കലശാഭിഷേകം, മഹാമൃത്യുജ്ഞയഹോമം.രാവിലെ 11ന് പ്രമോദ് കുന്നാവ് പ്രഭാഷണം നടത്തും.1 മണിക്ക് അന്നദാനം.രാത്രി 7 ന് തിരുവാതിര, നൃത്തനൃത്യങ്ങൾ അരങ്ങേറും.22 ന് പ്രതിഷ്ഠ, കലശാഭിഷേകം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT