Skip to content
Menu

OPEN MALAYALAM NEWS NETWORK

ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കും സാക്ഷ്യം വഹിച്ച് ഇന്ത്യ. വിൻ്റർ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണ് ദൈർഘ്യം കുറഞ്ഞ പകലിനും രാത്രിക്കും കാരണം ആകുന്നത്. എല്ലാ വർഷവും ഡിസംബർ 21 അല്ലെങ്കിൽ ഡിസംബർ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
വർഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വിൻ്റർ സോളിസ്റ്റിസ്. ഭൂമി അതിന്റെ അച്ചുത്തണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാൽ ഭൂമിയുടെ ധ്രുവം പകൽ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കിൽ സൂര്യനിൽ നിന്ന് അകലെയോ ആയിരിക്കും.
എല്ലാ വർഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാർദ്ധ ഗോളത്തിൻ്റെ ചരിവ് സൂര്യനിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നത് കൊണ്ടാണ് ഈ ദിവസത്തിൽ പകലിന്റെ ദൈർഘ്യം കുറവും രാത്രിയുടെ ദൈർഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.

വെള്ളിയാഴ്ച‌ രാവിലെ ഒമ്പത് മണിയോട് കൂടി ശൈത്യകാല അറുതി ആരംഭിച്ചു. പകലിന്റെ ദൈർഘ്യം ഏഴ് മണിക്കൂറും 14 മിനിട്ടും ആയിരിക്കും. സൂര്യോദയ സമയത്തും സൂര്യാസ്‌തമയ സമയത്തും ഈ പ്രതിഭാസം വാനനിരീക്ഷകർ വീക്ഷിക്കാറുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT