Skip to content
Menu

OPEN MALAYALAM NEWS NETWORK

ചൊക്ലി : ഒ ഖാലിദ് മെമ്മോറിയൽ എം എൽ പി സ്കൂളിലെ 2022-23 വർഷത്തെ എൽ എസ് എസ് നേടിയ മൂന്ന് വിദ്യാർത്ഥികളെയും 2023-24 വർഷം കലാകായിക ശാസ്ത്രോത്സവ വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു. പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ തീർത്ഥ അനൂപ് പരിപാടി ഉദ്ഘാടനം ചെയ്യുകയും എൽ എസ് എസ് വിജയികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. കലാകായിക ശാസ്ത്രോൽസവവിജയികൾക്കുള്ള ഉപഹാരങ്ങൾ റിട്ട:പ്രഫസർ അശോകൻ മാസ്റ്റർ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ഷമീർ എ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ അനസ് പി അധ്യക്ഷത വഹിച്ചു. മുൻ പ്രധാനധ്യാപികമാരായ ചന്ദ്രി ടീച്ചർ, പ്രമീള സി എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ് സെക്രെട്ടറി സംഗീത കെ നന്ദി പറയുകയും ചെയ്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT