Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ എന്നീ തസ്തികകളിലേക്കുള്ള പി.എസ്.സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം. ഉദ്യോഗാർഥികൾക്ക് ജനുവരി 31വരെ അപേക്ഷ നൽകാം.

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകളിലാണ് നിയമനം. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. സൈക്കിൾ ഓടിക്കാൻ അറിയണം. 18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് ഇളവുണ്ട്.

നിയമനം ലഭിക്കുന്നവർക്ക് 16,550 രൂപ മുതൽ 42,950 രൂപ വരെയാണ് ശമ്പളം.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈടറ്റ് https://www.keralapsc.gov.in/, https://thulasi.psc.kerala.gov.in/thulasi/ വഴി അപേക്ഷ നൽകാം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT