Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി: ഒ വി റോഡ് വ്യാപാര മഹോൽസവം വ്യാപാരികളുടെ കലാപരിപാടികളോടെ സമാപിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ കൂപ്പൺ വെച്ച് നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ശംസീറിനും, രണ്ടാം സമ്മാനം രഞ്ചിഷ്, മൂന്നാം സമ്മാനം റീഹയ്ക്കും സമ്മാനിച്ചു. വ്യാപാരികളുടെ കമ്പവലി മത്സരത്തിൽ പരവതാനി റാഷി ആന്റ് ടീം വിജയികളായി. നഗരസഭാ കൗൺസിലർ സി ഒ ടി ഷബീർ നറുക്കെടുത്തു. ഒ വി റോഡിലെ പഴയകാല വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വ്യാപാരികളുടെ കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. വ്യാപാരി നേതാക്കളായ സി സി വർഗ്ഗീസ്, ശിവദാസ്, കെ കെ മൻസൂർ, ഏഷ്യൻ ഇസ്മാഈൽ എന്നിവർ ചേർന്ന് എ കെ ആബൂട്ടി ഹാജി, ഗോവിന്ദൻ സൺസ് രവി, വീനസ് രവീന്ദ്രൻ ആസാദ് മെറ്റൽസ് റസാഖ്, ബെസ്റ്റ് ആബൂട്ടി, ബാസ്ക്കരൻ രൂപ, മാധവൻ ധീപ, ജനത ബാബു, ഹൈദർ റീഗൾ, സലീം ബ്രദേഴ്സ് മുസ്തഫ എന്നിവരെ ആദരി ച്ചു. എ. കെ. ശുഹൈബ്, കളേഴ്സ് നിസാർ, ആസാദ് മെറ്റൽസ് റാഫി, ഷബീർ ഫാഷൻസ്, പരവതാനി നാസർ എന്നിവർ നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT