Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ : കണ്ണംവെളളി കാട്ടിമുക്ക് മെയിൻ റോഡിന്റെ പ്രവൃത്തി കരാർ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്ത കോൺട്രാക്ടർ സി. ടി. അജയകുമാറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്

കണ്ണംവെളളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയത്തിന്റെ 2022- 23 വാർഷിക പൊതുയോഗം നഗരസഭാ അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇദ്ദേഹം ഏറ്റെടുത്ത മുനിസിപ്പാലിറ്റിയുടെ പ്രവൃത്തിയൊന്നും കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. കരാർ ഏറ്റെടുത്ത് അലംഭാവം കാട്ടുക പതിവാണ്. ഇതിനെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു.

വാർഡ് കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
എൻ. കെ. ശ്രീധരൻ മാസ്റ്റർ, കെ. കെ. പുരുഷോത്തമൻ, കെ. കെ. വിജയൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 11 അംഗ നിർവ്വാഹക സമിതിയെ യോഗം തിരഞ്ഞെടുത്തു.

ഭാരവഹികളായി
കെ. കെ. പുരുഷോത്തമൻ മാസ്റ്റർ- പ്രസിഡണ്ട്.
എൻ. കെ. ശ്രീധരൻ മാസ്റ്റർ- സെക്രട്ടറി.
കെ. പി. രാജൻ- വൈ. പ്രസിഡണ്ട്.
മനീഷ് കണ്ണംവെള്ളി- ജോ. സെക്രട്ടറി. എന്നിവരെ തെരെഞ്ഞെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT