Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു പെരുകിയതോടെ പൊലിസ് കടുത്ത ജാഗ്രതയില്‍. പാര്‍ട്ട് ടൈം ജോലിയിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്തു എടക്കാട് സ്വദേശിനിയില്‍ നിന്നും 4,73,000തട്ടിയെടുത്ത സംഭവത്തില്‍ 72,468രുപ ഓണ്‍ ലൈന്‍ സംഘത്തില്‍ നിന്നും തിരിച്ചു പിടിച്ചതായി കണ്ണൂര്‍ സൈബര്‍ പൊലിസ് . ഫെയ്സ് ബുക്ക്, ഇന്‍സ്റ്റന്റ് ഗ്രാം എന്നിവ വഴിയാണ് തട്ടിപ്പു നടത്തുന്നത്. ഇത്തരം മെസേജുകളോട് പ്രതികരിക്കുകയോ ലിങ്ക് തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് സൈബര്‍ പൊലിസ് അറിയിച്ചു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ ഉടന്‍ തന്നെ 1930 ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടണമെന്ന് സൈബര്‍ പൊലിസ് അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT