Skip to content
Menu

OPEN MALAYALAM NEWS NETWORK

തെരുവുനായ്ക്കൾക്ക് പുറമെ,
അലഞ്ഞുനടക്കുന്ന കന്നുകാലികളും നഗരത്തിലെത്തുന്നവർക്ക് ഭീഷണിയായി. നിരന്തരമായ പരാതികളെത്തുടർന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനും ഉടമസ്ഥർക്ക് പിഴയിടാനും ഉടമസ്ഥരില്ലാത്തവയെ ലേലം ചെയ്യാനും കോർപ്പറേഷൻ നടപടി സ്വീകരിച്ചെങ്കിലും ഇപ്പോൾ എല്ലാം പഴയപടിയായി. നഗരത്തിൽ കന്നുകാലികളെ വളർത്തുന്നവർ രാവിലെ തൊഴുത്ത് തുറന്നുവിടുന്നു. മാർക്കറ്റിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങൾ തിന്ന് വയറുനിറച്ച് വൈകുന്നേരമാവുമ്പോൾ തിരിച്ചെത്തും.

ടൗൺസ്ക്വയറിലും മറ്റും പിടിപ്പിച്ച പുല്ലുകൾ ഇവ തിന്നുതീർക്കുന്നു. ചാണകമിട്ട് ഇരിപ്പിടങ്ങൾ വൃത്തികേടാക്കുന്നു.

കഴിഞ്ഞദിവസം മൂന്നുപേർക്ക് പേബാധിച്ച പശുവിന്റെ കുത്തേറ്റിരുന്നു. പേയിളകിയ പശുവിനെ നാട്ടുകാർ സാഹസികമായി പിടികൂടുകയും ജില്ലാ മൃഗാസ്പത്രിയിൽ ദയാവധത്തിന് വിധേയമാക്കുകയും ചെയ്തു. ജില്ലാ ആസ്പത്രി പരിസരത്ത് അലഞ്ഞുതിരിയുന്ന പശുവിനാണ് പേവിഷബാധയേറ്റതെന്ന് പരിസരവാസികൾ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT