Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണ്.
നിർബന്ധ വിആർഎസ് കെ എസ് ആർ ടി സി യിൽ ഉണ്ടാകില്ല. കെ എസ് ആർ ടി സി യിൽ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.

കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു.ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT