Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ :സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ വനിതാ കൊൽക്കളി അവതരിപ്പിച്ച കുന്നോത്ത് പറമ്പിലെ കോമളൻ ഗുരുക്കൾക്കു കേരള ഫോകലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ചു.നാൽപതിലേറെ വർഷങ്ങളായി കൊൽക്കളി, പൂരക്കളി എന്നിവ അവതരിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്യുതുവരുന്നു. വാഗ്ഭടാനന്ദ വനിതാ കൊൽക്കളി സംഘം എന്ന പേരിൽ കേരളത്തിലെ മിക്ക ജില്ലകളിലും, ഗുരുവായൂർ, തൃശൂർ, മൂകാംബിക, വള്ളിയൂർ കാവ്, തിരുവനന്തപുരം കനകക്കുന്നു കൊട്ടാരം തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും, സംസ്ഥാന ടൂറിസം ഉത്സവത്തിലും, പ്രാദേശികമായ അനവധി വേദികളിലും കൊൽക്കളി അവതരിപ്പിച്ചിട്ടുണ്ട്.
കുന്നോത്ത് പറമ്പിലെ നാടൻ കലാ ആചാര്യനായിരുന്ന കെ. കെ. ആർ മാസ്റ്ററുടെ മകനാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT