Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടത്തുന്ന ജില്ലാ അധ്യാപക കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങൾ താവക്കര ഗവ. യു.പി. സ്കൂളിൽ നടന്നു. പത്തിനങ്ങളിലായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു. 63 പോയിന്റ് നേടി പാനൂർ ഉപജില്ല മുന്നിട്ടുനിൽക്കുന്നു. 55 പോയിന്റുമായി തലശ്ശേരി നോർത്ത് തൊട്ടുപിന്നിലുണ്ട്.
മത്സരങ്ങൾ എസ്.ആർ.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. മണികണ്ഠൻ മുഖ്യഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.കെ. ജയപ്രസാദ്, സി.വി.എ. ജലീൽ, സി.എം. പ്രസീത, എം.കെ. അരുണ, വി.വി. പ്രകാശൻ, പി.പി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. അധ്യാപക കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ 26-ന് താവക്കര ഗവ. യു.പി. സ്കൂളിൽ നടക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT