Skip to content
Menu

OPEN MALAYALAM NEWS NETWORK

കെ ഫോൺ സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ 14,000 ബിപിഎൽ കുടുംബത്തിന്‌ ഉടനെത്തും. ഒരോ മണ്ഡലത്തിലും 500 കുടുംബത്തിനാണ് സേവനം ലഭിക്കുക. ഇതിൽ100 എണ്ണം ഉടൻ നൽകും. ഇതിന്റെ ഉദ്‌ഘാടനം മാസാവസാനം നടക്കും. തദ്ദേശസ്ഥാപനമാണ് അർഹരെ കണ്ടെത്തുന്നത്. സെക്കൻഡിൽ 15 എംബി വേഗത്തിൽ ദിവസം ഒന്നര ജിബി സൗജന്യമായി നൽകും.

സേവനദാതാക്കളെ കണ്ടെത്താനും ടെൻഡറായി. 1531 കോടി ചെലവഴിക്കുന്ന പദ്ധതിയുടെ 61.38 ശതമാനം പ്രവൃത്തിയും പൂർത്തിയായി. 17,891 സർക്കാർ ഓഫീസിൽ കണക്‌ഷനെത്തി. 20 ലക്ഷം ദരിദ്ര കുടുംബത്തിന്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ നൽകുന്നതാണ് പദ്ധതി. സ്‌കൂൾ, സർക്കാർ ഓഫീസ്, ആശുപത്രി, പൊലീസ്‌ സ്‌റ്റേഷൻ തുടങ്ങിയ 30,000 സർക്കാർ സ്ഥാപനത്തിലാണ് കണക്‌ഷൻ നൽകുന്നത്‌. 52,000 കിലോമീറ്ററിലാണ്‌ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്നത്‌. കേബിൾ ഓപ്പറേറ്റർമാർ, ടെലികോം ഓപ്പറേറ്റർ, ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡർ, കണ്ടന്റ്‌ സർവീസ്‌ പ്രൊവൈഡർ തുടങ്ങി എല്ലാ സർവീസ്‌ പ്രൊവൈഡർമാർക്കും ശൃംഖല ഉപയോഗിക്കാനാകും. ചക്കരക്കൽ വാർത്ത. ഉയർന്ന നിലവാരത്തിലുള്ള നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും ട്രാഫിക്‌ മാനേജ്‌മെന്റ്‌ സിസ്റ്റം കാര്യക്ഷമമാക്കാനും പദ്ധതി ഉപകരിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT