Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തിൽ കൊതുക് കൂത്താടി ഉറവിടങ്ങള്‍ ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. വീടിന് ചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍, വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന് പുറകിലെ ട്രേ, എന്നിവയില്‍ നിന്ന് കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കണം. കുടിവെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന ടാങ്കുകളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച്‌ മൂടിയിടണം.

ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നത് രോഗം വ്യാപിക്കുന്നത് തടയും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT