Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇല്ലത്തു താഴ മണോളിക്കാവിനടുത്ത് മുരിക്കോളിൽ ഹൗസിൽ രഘുനാഥിൻ്റെയും സുനിലയുടെയും മകൻ യദുനന്ദ് (15) ആണ് മരിച്ചത്. ചമ്പാട് ചോതാവൂർ എച്ച്.എസ്.എസ്.വിദ്യാർഥിയായ യദുനന്ദ് ഇത്തവണ എസ്.എസ്.എൽ.സി.പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.ബുധനാഴ്ച വൈകിട്ട് ആറോടെ രണ്ടു കൂട്ടുകാരോടൊപ്പം ബന്ധുവീടിന് സമീപത്തുള്ള കോടിയേരി തൃക്കൈക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു യദുനന്ദ്. കുളിക്കുന്നതിനിടെ യദുനന്ദ് മുങ്ങിത്താഴുന്നത് കണ്ട് കൂടെ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. തലശ്ശേരിയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ഉടൻ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്യ നന്ദ സഹോദരിയാണ്..
മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT