Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാൻ ഗവർണ്ണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ആണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ് രാജ് ഭവൻ നിലപാട്. 13 ന് നിയമ സഭ പാസ്സാക്കിയ ബിൽ കഴിഞ്ഞ ദിവസം ആണ് ഗവർണ്ണർക്ക് അയച്ചത്. ഉത്തരേന്ത്യയിൽ ഉള്ള ഗവൺണർ മൂന്നിന് ആണ് കേരളത്തിൽ മടങ്ങി എത്തുക. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..