Skip to content
Menu

OPEN MALAYALAM NEWS NETWORK

ചിറ്റാരിപ്പറമ്പ് : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. ചിറ്റാരിപ്പറമ്പ് പൂവത്തിൽകീഴിൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള അഞ്ച് സെന്റ് സ്ഥലത്താണ് വിശ്രമ കേന്ദ്രം ഒരുക്കിയത്. അവസാന ഘട്ട പ്രവൃത്തികൾ പൂർത്തീകരിച്ച് കെട്ടിടം ഉടൻ നാടിന് തുറന്ന് നൽകും.
പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടായ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിർമ്മിച്ചത്. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് പഞ്ചായത്തിന് വിട്ടുനൽകിയത്.
സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ട് വീതം ടോയ്ലറ്റുകൾ, പുരുഷന്മാർക്ക് അഞ്ച് യൂറിനൽ, റിഫ്രഷിങ് ഏരിയ, ഫീഡിങ് റൂം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. റിഫ്രഷിങ് ഏരിയയിൽ കഫ്റ്റെരിയയും ആരംഭിക്കും. ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി റാമ്പും നിർമ്മിച്ചിട്ടുണ്ട്.
തലശ്ശേരി-മാനന്തവാടി റോഡരികിൽ സ്ഥിതി ചെയ്യുന്നതിനാൽ ദീർഘദൂര യാത്രക്കാർക്കും തദ്ദേശീയർക്കും ഒരുപോലെ ഉപകാരപ്പെടും. നവംബറിൽ കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT