Skip to content
Menu

OPEN MALAYALAM NEWS NETWORK

ഫെബ്രുവരി പകുതി ആയപ്പോഴേക്കും കടുത്ത വേനലാണ് കേരളത്തില്‍.  കുട്ടികളിലടക്കം പനിയും ചുമയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മാസങ്ങളില്‍ ഇത്തരമൊരു വൈറല്‍ പനി സാധ്യത താരതമ്യേന കുറവാണ്.കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണം.

തൊണ്ടവേദനയും ശരീരവേദനയും പനിയും പിന്നെ ചുമയിലേക്കും നീളുന്ന വൈറല്‍ ഫീവറാണ് വില്ലന്‍. പനി മാറിയിട്ടും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമയും ക്ഷീണവുമാണ് പനി രോഗികളില്‍ അവശേഷിക്കുന്നത്. തൊണ്ട വേദനയാവും ആദ്യ രോഗലക്ഷണം. വൈറസ് ശ്വസനവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നത് ചുമ മാറാത്തതിന് കാരണമാകാറുണ്ട്.പിന്നീട് ബ്രോങ്കയ്റ്റിസ് ആവാനുള്ള സാധ്യതയും കുറവല്ല

പൊടിക്കൈകള്‍ മാറ്റി നിര്‍ത്തി ചികിത്സ തേടുക എന്നതുതന്നെയാണ് പ്രധാന പ്രതിവിധി. മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു പരിധി വരെ ഈ വില്ലന്‍ പനിയുടെ പിടിയില്‍നിന്നും രക്ഷപെടാം.

ഇതോടൊപ്പം ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കണം.നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ജലാംശം കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യണം. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് തണുത്ത ബിയര്‍ കുടിക്കുന്നത് ആശ്വാസമെന്ന് തോന്നുമെങ്കിലും ഇത് നിര്‍ജ്ജലീകരണം കൂട്ടാനേ സഹായിക്കൂ. പ്രായമായവരുടെ ശരീരത്തില്‍ സോഡിയം കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വൃത്തിഹീനമായ കടകളില്‍നിന്നും ജ്യൂസ് അടക്കമുള്ള പാനീയം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ പത്തിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ വെയിലിനെ പ്രതിരോധിക്കാന്‍ കരുതലുകള്‍ സ്വീകരിക്കണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT