Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: ‘ജ്ഞാന മികവിന്റെ പത്ത് വർഷങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന വടക്കേ പൊയിലൂർ ദാറുസ്സലാം ഇസ്ലാമിക് ദഅവാ കോളേജ് ദശ വാർഷിക സനദ് ദാന സമാപന മഹാ സമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മത വിദ്യയാണ് മനുഷ്യന് സാംസ്ക്കാരിക മൂല്യങ്ങൾ പകർന്നു നൽകുന്നതെന്നും മുമ്പ് മതവിദ്യാഭ്യാസ മേഖലയിലും വർത്തമാനകാലത്ത് മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിടക്കം സ്വാശ്രയത്വം തുടങ്ങിയവരാണ് കേരളീയ മുസ്ലിം സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ആറ് വർഷത്തെ ജ്ഞാന സപര്യ പൂർത്തിയാക്കിയ 20 യുവപണ്ഡിതർക്കുള്ള സലാമി ബിരുദവും തങ്ങൾ വിതരണം ചെയ്തു. സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് അധ്യക്ഷത വഹിച്ചു. ജാമിഅ ദാറുസ്സലാം പ്രിൻസിപ്പാൾ മൗലാനാ മൂസക്കുട്ടി ഹസ്റത്ത് സനദ് ദാന പ്രസംഗം നടത്തി.ശൈഖുനാ ഇ.കെ അബൂബക്ർ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് മലയമ്മ അബൂബക്കർ ബാഖവി ആമുഖ ഭാഷണം നടത്തി. എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.മുനീർ ഹുദവി വിളയിൽ പ്രമേയ പ്രഭാഷണം നടത്തി. അൻവർ ഹുദവി പുല്ലൂർ നൈസൽ ഇബ്രാഹിം ഹൈതമി കുറ്റ്യാടി പൊട്ടങ്കണ്ടി അബ്ദുള്ള , ടെന്റോ എം.ഡി സൈദലവി ഹാജി പുത്തനഴി, ബ്ലാത്തൂർ അബൂബക്കർ ഹാജി,കണ്ടോത്ത് കുഞ്ഞമ്മദ് ഹാജി,അബ്ബാസ് ഹാജി പൊയിലൂർ, അബ്ദു റസാഖ് ഹാജി പാനൂർ, അശ്റഫ് പാലത്തായി, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, സുബൈർ ഹാജി വള്ളുവമ്പ്രം എൻ.എ കരീം കിടഞ്ഞി, സി.എച്ച് മൂസ ഹാജി, കുറുവാളി മമ്മു ഹാജി,അബ്ദുൽ ബാസിത് ഫൈസി,മുആദ് വാഫി വാരം,ഫാസിൽ സലാമി, ശാഹിൽ മാസ്റ്റർ ചാക്യാർകുന്ന്, കളത്തിൽ ഹമീദ് ഹാജി, സി.എച്ച് യൂസുഫ് ഹാജി, കെ.പി കുഞ്ഞമ്മദ് ഹാജി, കെ.വി അഹ്മദ് എന്നിവർ സംസാരിച്ചു. അലുംനി മീറ്റ് ഫാളിൽ സലാമി കമ്മളിന്റെ അധ്യക്ഷതയിൽ മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അൻവർ ഹുദവി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.നൈസൽ ഇബ്റാഹിം ഹൈതമി കുറ്റ്യാടി, അബ്ദുൽ ബാസിത് ഫൈസി കരുവാരക്കുണ്ട് , മുആദ് വാഫി എളയാവൂർ, ഡോ. അനസ് ഹുദവി നാദാപുരം, ഉസ്മാൻ അഷ്റഫി മലയമ്മ,നഈം ഹുദവി കാസർഗോഡ്, മിസ്ബാസ് ഹുദവി , ശാഹിൽ മാസ്റ്റർ, റമീസ് സലാമി ബ്ലാത്തൂർ,മുശ്താഖലി സലാമി തൃപ്പനച്ചി, ഹാഫിള് റാസി സലാമി കെല്ലൂർ, ഇസ്മാഈൽ സലാമി, അബ്ദുസ്സലാം ഫൈസി പാറക്കടവ് എന്നിവർ സംസാരിച്ചു. പാരന്റ്സ് മീറ്റ് തഖിയുദ്ദീൻ ഹൈതമി നന്തി ഉദ്ഘാടനം ചെയ്തു. സനദ് സ്വീകരിക്കുന്ന സലാമി പണ്ഡിതർക്കുള്ള സ്ഥാന വസ്ത്ര വിതരണം ശൈഖുനാ ഇ.കെ അബൂബക്ർ മുസ്ലിയാർ നിർവഹിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT