Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : എസ്.എസ്.എൽ.സി. മോഡൽ പരീക്ഷാ ചോദ്യപേപ്പറിനു വിദ്യാർഥികളിൽ നിന്ന് 10 രൂപ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രവർത്തകർ തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ പ്രതിഷേധ ഭിക്ഷാടനം നടത്തി. ഭിക്ഷാടനത്തിൽ നിന്നും കിട്ടുന്ന തുക മന്ത്രി വി ശിവൻകുട്ടിക്ക് അയച്ചു സഹായിക്കുമെന്ന് എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു. ജില്ലാ ഉപാധ്യക്ഷൻ ഷഹബാസ് കായ്യത്ത്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ് , ജന.സിക്രട്ടറി സഫ്വാൻ മേക്കുന്ന് , റസൽ, മിർനാൻ, അബ്ദുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..