Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി : മയ്യഴിയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ സെന്റ് തെരേസാ ചർച്ചിലെ തിരുന്നാൾ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ആടിയുലഞ്ഞ് യാത്ര ചെയ്യാൻ കുണ്ടും കുഴിയും നിറഞ്ഞ റോഡും , ഇരുളിൽ തപ്പിത്തടഞ്ഞ് നടക്കുവാൻ ലൈറ്റുകളഞ്ഞ ടാഗോർ പാർക്കും , വാക് വേയുമായി തീർത്ഥാടകരെ വരവേല്ക്കാൻ കാത്തിരിക്കുകയാണ് മാഹി .

ജാതി മത ഭേദമന്യേ മയ്യഴി ജനത നെഞ്ചിലേറ്റിയ ഉത്സവത്തിന് ,മുൻ കാലങ്ങളിൽ പെരുന്നാളടുക്കുന്നതോടെ വഴിവിളക്കുകൾ മുഴുവൻ പ്രകാശിപ്പിച്ച് റോഡുകൾ ടാർ ചെയ്തു. സർവ്വ ഒരുക്കങ്ങളും നടത്താറുണ്ടായിരുന്നു.മാഹി ടാഗോർ പാർക്കിലെ ലൈറ്റുകളണഞ്ഞിട്ട് നാളേറെയായി.ഇടയ്ക്ക് ശരിയാക്കിയെങ്കിലും വീണ്ടും പഴയ അവസ്ഥയാണ്.

മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമായ ടാഗോർ പാർക്കിൽ തെരുവ് പട്ടികൾ താവളമാക്കിയിരിക്കുകയാണ്

വാക് വേയിലെ
ഇരിപ്പിടങ്ങളിൽ മിക്കതിന്റെയും മരപ്പലക ഇളകി ഒടിഞ്ഞു തൂങ്ങി ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്.

വഴി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും, ഇരിപ്പിടങ്ങൾ പൂർവ്വസ്ഥിതിയിലാക്കണമെന്നും പാർക്കിലെത്തുന്ന സന്ദർശകർക്ക് ടോയ്ലറ്റ് സൗകര്യമൊരുക്കണമെന്നും വാക് വേ മോണിങ്ങ് സ്റ്റാർ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്

സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയരുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT