Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ :മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതുവരെ തുടർന്നുവന്ന പരീക്ഷാരീതിയിൽനിന്ന് നിരവധി വ്യത്യാസങ്ങൾ വരുത്തിയുള്ള പുതിയ ഡ്രൈവിങ് ടെസ്റ്റ് സമ്മിശ്ര അഭിപ്രായമാണ് ആളുകളിലുണ്ടാക്കിയിട്ടുള്ളത്. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റിൽ പുതിയ പരിഷ്കാരങ്ങൾ കൂടുതലുള്ളത്.

പഴയതിനെക്കാൾ മികച്ചതും ചിട്ടയായതുമായ പരിശീലനം നൽകി നല്ലപോലെ വാഹനം ഓടിക്കാൻ കഴിയുന്ന ആളുകളെ മാത്രം പരീക്ഷയിൽ വിജയിപ്പിച്ച് ലൈസൻസ് നൽകാനാണ് ഇത്തരം രീതി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്. എന്നാൽ, ഈ പരിഷ്കാരങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ഡ്രൈവിങ് സ്കൂളുകാരുടെ ചുമതലയാണ്.

കമ്പികൾക്കും റിബണുകൾക്കും പകരം ഇനി ടാറിട്ട റോഡുകൾ:
കമ്പികൾ കുത്തിയുള്ള എട്ടെടുക്കലും റിബൺ വലിച്ചുകെട്ടിയുള്ള എച്ചെടുക്കലും റോഡിലെ ഡ്രൈവിങ് സ്കില്ലുമാണ് നിലവിൽ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനിമുതൽ കമ്പികളും റിബണും ഒന്നും ഉണ്ടാകില്ല പകരം ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയശേഷം വരകളിലൂടെയാണ് വാഹനം ഓടിയ്ക്കേണ്ടത്.

കൂടാതെ പുതിയതായി ഉൾപ്പെടുത്തിയ ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവുപോലെ) കയറ്റത്തു നിർത്തി പിന്നോട്ടുപോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയ രീതികൾ പരീക്ഷയിൽ ഉറപ്പായും വിജയിക്കേണ്ട ഭാഗങ്ങളാണ്. ഇത് കൂടാതെ വിത്ത് ഗിയർ വാഹനങ്ങൾക്ക് ലൈസൻസ് എടുക്കുന്നവർക്ക് ഇനിമുതൽ കാലുകൊണ്ട് ഗിയറുമാറ്റുന്ന ഇരുചക്രവാഹനങ്ങളിൽ തന്നെയായിരിക്കും പരീക്ഷ നടത്തുന്നത്.കാറുകളുടെ ലൈസൻസ് എടുക്കുന്ന കാര്യത്തിൽ ഇനി ഗിയറും ക്ളെച്ചുമില്ലാത്ത ഓട്ടോമാറ്റിക്ക് ഇലക്ട്രിക് വാഹനങ്ങളിൽ പരീക്ഷകൾ നടത്തുവാൻ സാധിക്കില്ല. അതെപോലെ 15 വർഷം പൂർത്തിയാക്കിയ വാഹനങ്ങളിൽ പരിശീലനം നടത്തുവാനും സാധിക്കില്ല. എന്നാൽ, ഇവയൊക്കെ കേന്ദ്രമോട്ടോർ വാഹനനിയമത്തിന് വിരുദ്ധമായുള്ളവയാണെന്ന് ആരോപണവുമുണ്ട്.

ചെവല് കൂടും :
പരീക്ഷയ്ക്കായി സ്ഥലം സജ്ജീകരിക്കുന്നതിനല്ലാതെ മറ്റുള്ള പരിഷ്കരണങ്ങൾക്കും വലിയ ചെലവുകളുണ്ടാകും. കാറുകളുടെ കാര്യത്തിൽ ഇത്രയും ടെസ്റ്റുകൾ പൂർത്തിയാക്കി ലൈസൻസ് എടുക്കുന്നതിന് ഇനി കുറഞ്ഞത് 40,000 രൂപയോളം ചെലവ് വരുമെന്നാണ് ഡ്രൈവിങ് സ്കൂൾ അധികൃതർ പറയുന്നത്. ഇതിലൂടെ ലൈസെൻസ് എടുക്കുന്നവരുടെ എണ്ണം വളരെക്കുറയും. ഇതും സ്കൂളുകളെ പ്രതികൂലമായി ബാധിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT