Skip to content
Menu

OPEN MALAYALAM NEWS NETWORK

സംസ്ഥാനത്ത് പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണെന്ന് കെ.എസ്.ഇ.ബി

ലോഡ് കൂടുകയും ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലക്കുകയുമാണ്. ഇതുസംബന്ധിച്ച പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു
പരാതി അറിയിക്കാന്‍‍‍ സെക്ഷന്‍‍‍ ഓഫിസിലേക്കുള്ള ഫോണ്‍‍‍ വിളികളുടെ എണ്ണം കൂടിവരുന്നു. സെക്ഷന്‍‍ ഓഫിസില്‍‍ വിളിക്കുമ്ബോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍‍‍പ്പെട്ടിട്ടുണ്ട്. റിസീവര്‍‍‍ മാറ്റി വെക്കുന്നെന്ന ആരോപണവുമുണ്ട്. ഒരു ഓഫിസിലും ബോധപൂര്‍‍‍വം ഫോണ്‍‍‍ എടുക്കാത്ത പ്രവണതയില്ല.

ഒരു ലാന്‍‍‍ഡ് ഫോണ്‍‍‍ മാത്രമാണ് സെക്ഷന്‍‍‍ ഓഫിസുകളില്ലുള്ളത്. ഒരു സെക്ഷന് കീഴില്‍‍‍ 15,000 മുതല്‍‍‍ 25,000 വരെ ഉപഭോക്താക്കള്‍‍‍ ഉണ്ടാകും. ഉയര്‍‍‍ന്ന ലോsഡ് കാരണം ഒരു 11 കെ.വി ഫീഡര്‍‍‍ തകരാറിലായാല്‍‍‍‍തന്നെ ആയിരത്തിലേറെ പേര്‍‍‍ക്ക് വൈദ്യുതി മുടങ്ങും. ഇതില്‍‍‍ ചെറിയൊരു ശതമാനം പേര്‍‍‍ സെക്ഷന്‍‍‍ ഓഫിസിലെ നമ്ബരില്‍‍‍ വിളിച്ചാല്‍‍‍‍‍പ്പോലും ഒരാള്‍‍‍‍ക്കുമാത്രമാണ് സംസാരിക്കാന്‍‍‍ കഴിയുക. മറ്റുള്ളവര്‍‍‍‍ക്ക് ഫോണ്‍‍‍ ബെല്ലടിക്കുന്നതായോ എന്‍‍‍ഗേജ്ഡായോ ആകും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നതെന്നും അറിയിപ്പില്‍ പറയുന്നു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..