Skip to content
Menu

OPEN MALAYALAM NEWS NETWORK

പുതുച്ചേരി:തോരാമഴയിലും കെടാത്ത ആവേശത്തോടെ പുതുച്ചേരി സെക്രട്ടറിയറ്റിലേക്ക് സിപിഐ എം മാർച്ച് അത്ഭുതാദരങ്ങളോ ടെയാണ് പുതുച്ചേരിയിലെ ജനങ്ങൾ കൊടുംമഴയെ വകവയ്ക്കാതെയുള്ള ബഹുജന മാർച്ചിനെ കണ്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ സംസ്ഥാനത്തിന്റെ അവകാശപോരാ ട്ടത്തിൽ ആവേശപൂർവം അണി നിരന്നു. മഴയായതിനാൽ പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിൽ തിങ്കളാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. റെയിൻ കോട്ട് ധരിച്ചാണ് ജനങ്ങൾ സമരത്തിൽ അണിനിരന്നത് തമിഴിലും മലയാളത്തിലുമുള്ള മുദ്രാവാക്യവുമായി പുതുച്ചേരി ടൗണിനെ പ്രകമ്പനം കൊള്ളിച്ച മാർച്ച് പെരിയാർ പ്രതിമക്ക് സമീപ ത്തുനിന്നാണ് ആരംഭിച്ചത്.

മാഹിയിൽ നിന്നുള്ള സമര വളണ്ടിയർമാർ ഞായറാഴ്‌ച രാവിലെ സമരത്തിനായി പുതുച്ചേരിയിലെ ത്തിയിരുന്നു. പലരും കുടുംബസമേതാണ് ബഹുജന മാർച്ചിന്റെ ഭാഗമായത്. കാരയ്ക്കൽ, പുതുച്ചേ രി പ്രദേശങ്ങളിൽ നിന്നുള്ളവരും
പങ്കെടുത്തു. റേഷൻ വിതരണം നിലച്ചതും നിയമന നിരോധനവും വിരമിച്ചവരെ നിയമിക്കാനുള്ള തിരുമാനവുമാണ് സെക്രട്ടറിയറ്റ് മാർച്ചിന് മയ്യഴിയിലെ ജനങ്ങളെ നിർബന്ധിതരാക്കിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമെന്ന മുന്നറിയിപ്പ് നൽകിയാണ് സമരവള ന്റീയർമാർ മടങ്ങിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT