Skip to content
Menu

OPEN MALAYALAM NEWS NETWORK

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളും വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. അതുപ്രകാരമാണ് പണിമുടക്ക് വേണ്ടെന്നുവെച്ചത്. വ്യാപാരികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണാമെന്ന് മന്ത്രി അറിയിച്ചു.

ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ അറുന്നൂറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT