Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് :ഹരിയാന ആസ്ഥാനമായുള്ള യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആറാമത് ഫെഡറേഷൻ യോഗാസന സ്പോർട്സ് കപ്പിൽ കണ്ണൂരിന്ടെ അഭിമാനമായി നാല് താരങ്ങൾ.കൂത്തുപറമ്പ് ആമ്പിലാടെ എം സുജേഷിന്റെയും കെ പി പ്രിനിത യുടെയും മകൾ എസ് അനുവർണിക.പയ്യന്നൂരിലെ സി എ സുരേഷിന്റെയും എ പി പത്മജയുടെയും മകൾ സന്മയ എസ് നമ്പ്യാർ,കായലോടിലെ വി ബൈജുവിന്റെയും പി ജിമ്നയുടെയും മകൻ പി സ്നേഹിൽ,കായലോടെ കെ രാജേഷിന്റെയും പി വിനിലയുടെയും മകൾ പി അനഘയുമാണ് ഫെഡറേഷൻ യോഗസന കപ്പിൽ കണ്ണൂരിന് അഭിമാനമായത്.2021 ലെ ദേശീയ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയാണ് ഫെഡറേഷൻ യോഗാസന സ്പോർട്സ് കപ്പിൽ പങ്കെടുപ്പിക്കുന്നത്.വിവിധ വിഭാഗങ്ങളിലായി നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ആദ്യത്തെ ആറ് സ്ഥാനങ്ങളിലായി ഇവരും ഇടം പിടിച്ചത്.ഫെഡറേഷൻ യോഗാസന സ്പോർട്സ് കപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ അനുവർണിക സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡലോടു കൂടി നാഷണൽ യോഗ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട് .സൗത്ത് ആമ്പിലാട് എൽ പി സ്കൂളിലെ വിദ്യാർഥിനിയാണ്.വെങ്കല മെഡൽ നേടിയ സന്മയ എസ് നമ്പ്യാർ സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡലോടു കൂടി നാഷണൽ യോഗ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട് . പെരിങ്ങോം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയും. വെങ്കല മെഡൽ നേടിയ പി സ്നേഹിൽ. യോഗാ യോഗാ ഒളിമ്പ്യാഡ് ൽസ്വർണം നേടിയിരുന്നു മമ്പറം യുപി സ്കൂളിലെ വിദ്യാർഥിയുമാണ്.എകെജി സ്മാരക ഗവ ഹയർസെക്കൻഡറി സ്കൂൾ പിണറായിയിലെ എട്ടാം തരം വിദ്യാർഥിനി പി അനഘയാണ് ആറാം സ്ഥാനം നേടിയത്. നാല് പേരും സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച് ഒക്ടോബർ 28 മുതൽ ഒക്ടോബർ 30 വരെ പഞ്ചാബിൽ വച്ച് നടക്കുന്ന നാഷണൽ യോഗ ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരാണ്.നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത സംസ്ഥാന സ്‌പോർട്സ് കൗൺസിൽ കോച്ച് കെ ടി കൃഷ്ണദാസ് ആണു 4 പേരെയും പരിശീലിപ്പിക്കുന്നത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT