Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫൈൻ ട്യൂൺ പഠന പ്രോത്സാഹനപരിപാടി പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററിയിൽ നടന്നു. പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. എം പി കെ അയ്യൂബ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പാനൂർ പി ആർ എം പി എച്ച് എസ് എസ് അധ്യാപിക ഡോ. സി എം ബിഷ ക്ലാസെടുത്തു.

പി ആർ ഡി ഇൻഫർമേഷൻ അസിസ്റ്റന്റ് നിത്യ വത്സൻ പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകരായ കെ പി മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദലി വിളക്കോട്ടൂർ, കെ കെ മുനീർ, ബി ആർ സി ടെയിനർ പി മനോഹരൻ, സി ആർ സി കോർഡിനേറ്റർമാരായ പി പി സനൂജ, ഡി എസ് അഭയ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT