Skip to content
Menu

OPEN MALAYALAM NEWS NETWORK

മന്ത്രിമാരുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജുകളിലും മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിക്കുന്നു. ഇന്നലെ വരെ സഖാവ് എന്ന് വിളിച്ച മന്ത്രിമാർ പോലും ക്യാപ്റ്റനെന്ന പ്രചരണം ഏറ്റു പിടിക്കുകയാണ്. തൃക്കാക്കരയിൽ നടന്ന എൽ. ഡി. എഫ് കൺവെൻഷനിൽ പിണറായി വിജയൻ വന്നതിനെയാണ് തമിഴ് നാട് ശൈലിയിൽ പോസ്റ്ററുകളും വീഡിയോകളും ഇറക്കി സി.പി.എം ആഘോഷമാക്കി യത്. സഖാവ് എന്നായിരുന്നു നേരത്തെ എല്ലാവരും വിളിച്ചതെങ്കിലും ഇപ്പോൾ ക്യാപ്റ്റൻ എന്നാണ് വിളിക്കുന്നത്. തമിഴ് സിനിമയിലെ നായകർ ബിഗ് സീനിൽ പ്രത്യക്ഷ പ്പെടുന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക പേജുകളിൽ പോലും ഇത്തരം പോസ്റ്ററുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. വ്യവസായ മന്ത്രി ഗോവിന്ദൻ മാസ്റ്റർ ക്യാപ്റ്റൻ സിനിമയുടെ പോസ്റ്ററാണ് പങ്കുവച്ചത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT