Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂർ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ “മലയെ അറിയാൻ ” പാലുകാച്ചിപ്പാറ സന്ദർശിച്ചു മട്ടന്നൂർ – ശിവപുരം – മാലൂരിൽ സ്ഥിതി ചെയ്യുന്ന പാലുകാച്ചിപ്പാറ പഴശ്ശിയുടെ ഒളിപ്പോർ യുദ്ധങ്ങളുടെ പ്രശസ്തമായ പുരളിമലയുടെ ഭാഗമായും സമുദ്രനിരപ്പിൽ നിന്ന് 3000 അടി മുകളിലുമായി സ്ഥിതിചെയ്യുന്നു.

മലമുകളിലെ പാറക്കെട്ടുകൾ സ്കൗട്ട് ആൻഡ് വിദ്യാർഥികൾക്ക് വിസ്മയ കാഴ്ചയായിരുന്നു. അപൂർവയിനം പക്ഷികളും പരിചിതമല്ലാത്ത സസ്യജാല ങ്ങളുമൊക്കെ കണ്ടും കേട്ടും മനസ്സിലാക്കി.സ്കൗട്ട് മാസ്റ്റർ ദിലീപ് പി കെ,ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മ എന്നിവർ ഹൈക്കിന് നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT