Skip to content
Menu

OPEN MALAYALAM NEWS NETWORK

മമ്പറം – മൈലുള്ളി മെട്ടയിൽ 156.744 ഗ്രാം മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മമ്പറം പൊയനാട് സ്വദേശിയായ പടിക്കൽ ഹൗസിൽ പി പി ഇസ്മയിൽ (36) നെ ആണ് വടകര എൻ ഡി പി എസ് കോടതി സ്പെഷ്യൽ ജഡ്ജ് വി പി എം സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.
2022 ഒക്ടോബർ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ സുബിൻരാജും സംഘവും മൈലുള്ളി മെട്ടയിൽ വെച്ചാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി പ്രതിയെ പിടികൂടിയത്. പിണറായി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായ ടി രാഗേഷ് തുടരന്വേഷണം നടത്തി. അസി. എക്സൈസ് കമ്മീഷണറുടെ അധിക ചുമതലയുണ്ടായിരുന്ന കണ്ണൂർ സ്ക്വാഡ് സി ഐ പി പി ജനാർദ്ധനനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ ഇ വി ലിജീഷ് ഹാജരായി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT