Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: മീറ്റർ റീഡിങ് നടത്തുകയായിരുന്ന മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായുടെ കടിയേറ്റു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. നായുടെ കടിയേറ്റ ജീവനക്കാരനെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതു കാരണം മീറ്റർ റീഡിങ്ങിനു പോവുന്ന ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സി സെക്രട്ടറി കെ.കെ.പ്രതീപ് ആവശ്യപ്പെട്ടു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT