Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:നമ്മുടെ വീടുകളിൽ ബാക്കിവരുന്ന മരുന്നുകൾ പാഴാക്കാതെ സ്വാന്തന / പാലിയേറ്റീവ് ആവശ്യങ്ങൾക്ക് വേണ്ടി സ്വരൂപിച്ച് നൽകുന്നതിന് മൊകേരി ഗ്രാമപഞ്ചായത്തിൽ മുത്താറി പീടിക സറാമ്പിമുക്ക് വാട്സ്ആപ്പ് കൂട്ടായ്മ ഒരുക്കിയ മരുന്ന് പെട്ടി ഉദ്ഘാടനം മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖ് നിർവഹിച്ചു .ക്യു എം സി പ്രസിഡണ്ട് അഷറഫ് കുറ്റിക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുത്താറി പീടിക യൂണിറ്റ് പ്രസിഡണ്ട് റഫീഖ് കുറ്റിക്കണ്ടി റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ജില്ലാ പ്രസിഡണ്ട് എൻ കൃഷ്ണൻകുട്ടി . പൂവത്തുഞ്ചാൽ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ഫാളിലി സ്വാന്തനം കോഡിനേറ്റർ വി എം ഷംസുദ്ദീൻ ഐആർപിസി പാനൂർ സോണൽ കൺവീനർ പ്രദീപൻ മൊകേരി സ്റ്റിംസ് ഭാരവാഹി കെ പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT